ഇസ്‍ലാഹി സെന്റർ ഇഫ്താർ സംഗമത്തില്‍ നിന്ന്
ബംഗളൂരു: ‘സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്‍ലാഹി സെൻറർ സംഘടിപ്പിച്ച ഇഫ്താർ സംഗമം സമാപിച്ചു. ലിബറലിസം സമൂഹത്തിൽ നൈതിക മൂല്യങ്ങളെ ക്ഷയിപ്പിക്കുകയും അത് മതനിരാസത്തിലേക്കും അങ്ങനെ കുടുംബത്തെയും അതുവഴി സമൂഹത്തെ തന്നെയും ശിഥിലമാക്കുകയും ചെയ്യുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ഡോ. അബ്ദുല്ല ബാസിൽ പറഞ്ഞു.
സന്തുഷ്ട കുടുംബം സാധ്യമാകുന്നത് ഇസ്‍ലാമിക മൂല്യങ്ങൾ മുറുകെ പിടിച്ചു, ദമ്പതികൾ തങ്ങളുടെ കടമകൾ പരസ്പരം നിറവേറ്റുകയും, അതോടൊപ്പം മക്കളെ മതചിട്ടയോടെ വളർത്തുകയും ചെയ്യുമ്പോഴാണെന്ന് ഷാഹിദ് മുസ്‍ലിം ഫാറൂഖി ഉദ്ബോധിപ്പിച്ചു. നോമ്പിന്റെ ചൈതന്യം കൈവിടാതെ ഈ റമദാനെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ശിവാജി നഗർ സലഫി മസ്ജിദ് മുൻ ഖത്തീബ് അബ്ദുൽ അഹദ് സലഫി ഓർമിപ്പിച്ചു.നിസാർ സ്വലാഹി സംസാരിച്ചു. ഇസ്‍ലാഹി സെൻറർ പ്രസിഡന്‍റ് കെ.വി. ബഷീർ, സെക്രട്ടറി സി.ടി. മഹ്മൂദ്, സ്വാഗത സംഘം ചെയർമാൻ മുസ്തഫ, ഹെഗ്ഡെനഗർ സലഫി മസ്ജിദ് ഖത്തീബ് ജസീൽ പോത്തുകല്ല് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.