ബീര ലിംഗേശ്വര മേളയിലുണ്ടായ സംഘർഷം
ബംഗളൂരു: കൊപ്പൽ ജില്ലയിലെ ബീരലിംഗേശ്വര മേളക്കിടെ ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ പടം മുദ്രണം ചെയ്ത പതാക ഉയർത്തിയ ദലിത് യുവാക്കൾക്ക് നേരെ ആക്രമണം. ഇതേത്തുടർന്ന് ദലിത്, ഉയർന്ന ജാതി വിഭാഗങ്ങൾ തമ്മിൽ കൊപ്പൽ താലൂക്കിലെ ഹൽവാർട്ടി ഗ്രാമത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
രണ്ട് സമുദായങ്ങളിലെയും യുവാക്കൾ തമ്മിലുള്ള വാക്തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. ഗ്രാമത്തിൽ ക്രമസമാധാന പാലനത്തിനായി കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. ഉയർന്ന ജാതിക്കാരായ ചിലർ ഗവിസിദ്ധപ്പ ഹൊസമണി എന്ന ദലിത് യുവാവിന്റെ വീട്ടിൽ കയറി വാതിൽ തകർക്കുകയും വീടിന്റെ മുൻഭാഗം നശിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കൊപ്പൽ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.