ഇന്ദിരനഗർ ഹൈസ്കൂളിലെ വാർഷിക കായികമേള ഉദ്ഘാടന ചടങ്ങിൽനിന്ന്
ബംഗളൂരു: ഇന്ദിര നഗർ ഹൈസ്കൂൾ (ഐ.എൻ.എച്ച്.എസ്) വാർഷിക കായികമേള ഇന്ദിരനഗർ ബി.ബി.എം.പി ഗ്രൗണ്ടിൽ നടന്നു. അന്താരാഷ്ട്ര കബഡി കളിക്കാരൻ സുകേഷ് ഹെഗ്ഡെ മുഖ്യാതിഥിയായി. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജൈജോ ജോസഫ്, കേരള സമാജം പ്രസിഡന്റ് എം. ഹനീഫ് എന്നിവർ സംസാരിച്ചു. മാസ് ഡ്രിൽ, എൻ.സി.സി സൈലന്റ് ഡ്രിൽ, എയറോബിക് ഡാൻസ് എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
വിജയികൾക്ക് സമ്മാനം വിതരണംചെയ്തു. സ്പോർട്സ് കമ്മിറ്റി കൺവീനർ സയിദ് മസ്താൻ, ട്രസ്റ്റി പോൾ പീറ്റർ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, ഐ.എൻ.എച്ച്.എസ് വൈസ് പ്രിൻസിപ്പൽ കെ.ആർ. ലീന, ഐ.എൻ.എൻ.പി.എസ് ഹെഡ് മാസ്റ്റർ സുജാത വേണുഗോപാൽ, കെ.എൻ.ഇ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ കരുണാകരൻ എന്നിവർ പങ്കെടുത്തു. ഐ.എൻ.എച്ച്.എസ് അസിസ്റ്റന്റ് മിസ്ട്രസുമാരായ പവിത്ര സ്വാഗതവും വി. മഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.