അരക്കോടി കവർന്ന സംഭവം: മലപ്പുറം സ്വദേശി വിറ്റ സ്വർണം പിടിച്ചെടുത്തു, കള്ളക്കടത്തെന്ന് കുടക് എസ്.പി

മംഗളൂരു:മൈസൂറുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ 50 ലക്ഷം രൂപയുടെ കവർച്ചക്കിരയായ മലപ്പുറം സ്വദേശി വിറ്റ സ്വർണം മൈസൂറുവിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെടൂത്തു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ.ശംഷാദും സുഹൃത്ത് കോഴിക്കോട് സ്വദേശി അഫ്നുവും സഞ്ചരിച്ച കാർ ശനിയാഴ്ച പുലർച്ചെ മൂന്നോടെ കുടക് പൊന്നപേട്ട ദേവപുരയിലാണ് തടഞ്ഞ് പണം കവർന്നത്.

മൈസൂറു അശോക റോഡിലെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത സ്വർണം 24 കാരറ്റ് മേന്മയുള്ളതാണെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു. പണം കൊള്ളയടിക്കപ്പെട്ടത് സംബന്ധിച്ച പരാതിയിൽ സ്വർണം വിറ്റ് കിട്ടിയതാണെന്ന് പറഞ്ഞതല്ലാതെ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് രണ്ട് വഴികളിലൂടെ നടക്കുന്ന സ്വർണം കള്ളക്കടത്തിലേക്കാണിത് സൂചന നൽകുന്നത്. ലോറിയുടെ മറവിൽ നിന്ന് ചാടി വീണ് കാർ തടഞ്ഞ 10-15 പേരടങ്ങുന്ന കവർച്ച സംഘം മലയാളമാണ് സംസാരിച്ചത്. പണം കൈക്കലാക്കിയ സംഘം തട്ടിക്കൊണ്ടുപോയ കാറി​െൻറ സീറ്റുകൾ പൊളിച്ച് പരിശോധന നടത്തിയത് പൊലീസ് കണ്ടെത്തിയിരുന്നു. കൂടുൽ പണം ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ എടുക്കാനാവാം എന്നാണ് പൊലീസ് നിഗമനം.

കള്ളക്കടത്ത് മേഖലയിലെ ഒറ്റലും പണം കൊള്ളയടിക്കലും ഈ സംഭവത്തിലും കാണുന്നുണ്ട്. മാനന്തവാടി,കുട്ട,ഗോണികൊപ്പ,ദേവരപുര,ഹുൻസൂർ വഴിയും കണ്ണൂർ,വീരാജ്പേട്ട,ഗോണികൊപ്പ,ദേവരപുര,ഹുൻസൂർ വഴിയും മൈസൂറുവിലേക്ക് സ്വർണം എത്തുന്നുണ്ടന്ന അറിവ് ബലപ്പെടുത്തുന്നതാണ് കവർച്ചയും സ്വർണ വിൽപനയും. ഗൾഫിൽ നിന്ന് അനധികൃതമായി കൊണ്ടുവരുന്ന സ്വർണം ഉരുക്കി കുറഞ്ഞ വിലക്ക് മൈസൂറുവിലെ ജ്വല്ലറികൾക്ക് നൽകുന്ന രീതിയാണ് കള്ളക്കടത്തുകാരുടേതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Incident of robbery of half a crore: Police investigation intensified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.