ബംഗളൂരു: പുതുതായി മൂന്നു റൂട്ടുകളിൽകൂടി തിങ്കളാഴ്ച ബി.എം.ടി.സിയുടെ മെട്രോ ഫീഡർ ബസ് സർവിസുകൾ ആരംഭിച്ചു. ജെ.പി നഗർ മെട്രോ സ്റ്റേഷൻ മുതൽ ജംബു സവാരി ദിന്നെവരെ എം.എഫ് 15 എ സർവിസ് ആർ.വി ഡെന്റൽ കോളജ്, പുട്ടനഹള്ളി ക്രോസ്, ബ്രിഗേഡ് മില്ലേനിയം, കൊത്തനൂർ ദിന്നെ വഴി സർവിസ് നടത്തും. ദിനേന രണ്ടു ബസുകൾ 40 ട്രിപ്പാണ് ഈ റൂട്ടിൽ നടത്തുക.
ശാന്തിനഗർ ടി.ടി.എം.സിയിൽ നിന്നാരംഭിച്ച് കോർപറേഷൻ സർക്കിൾ, കെ.ആർ മാർക്കറ്റ്, മൈസൂർ റോഡ് മെട്രോ സ്റ്റേഷൻ, ഹൊസക്കരഹള്ളി ക്രോസ്, ശ്രീനിവാസ നഗർ, നോർത്ത് റോഡ്, ലാൽ ബാഗ് വെസ്റ്റ് ഗേറ്റ്, ലാൽബാഗ് മെയിൻ ഗേറ്റ് വഴി ശാന്തിനഗർ ടി.ടി.എം.സിയിലേക്ക് എം.എഫ് 16 കോഡിൽ ദിനേന നാലു ബസുകൾ 39 സർവിസ് നടത്തും. തിരിച്ചും റൂട്ടിൽ എം.എഫ് 16 എ കോഡിൽ നാലു ബസുകൾ ദിനേന 40 സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.