Posted On
date_range Updated On
date_range ബംഗളൂരു വിമാനത്താവളത്തിൽ 8.60 കോടിയുടെ മയക്കുമരുന്ന് പിടികൂടി; ബ്രസീൽ പൗരൻ അറസ്റ്റിൽ
ബംഗളൂരു: ബ്രസീലിലെ സാവോ പോളോയിൽനിന്ന് എത്തിയ യാത്രക്കാരനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.
വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ഐഡന്റിറ്റി വെളിപ്പെടുത്താത്ത യാത്രക്കാരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതെന്ന് വ്യാഴാഴ്ച ബംഗളൂരു കസ്റ്റംസ് പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.