ജമാഅത്തെ ഇസ്ലാമി ഹൈദരാബാദ് മലയാളി ഹൽഖയുടെ ആഭിമുഖ്യത്തിൽ വാർഷിക ഇഫ്താർ സംഗമം തെലങ്കാന അമീർ പ്രഫ. മുഹമ്മദ് ഖാലിദ് മുബശ്ശിറുസ്സഫർ ഉദ്ഘാടനം ചെയ്യുന്നു
ഹൈദരാബാദ്: ജമാഅത്തെ ഇസ്ലാമി ഹൈദരാബാദ് മലയാളി ഹൽഖയുടെ ആഭിമുഖ്യത്തിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ ‘വിജയമാണ് റമദാൻ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടി ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ പ്രഫ. മുഹമ്മദ് ഖാലിദ് മുബശ്ശിറുസ്സഫർ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ അഖിലേന്ത്യ ശൂറാ അംഗം വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുർറഹ്മാൻ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ തെലങ്കാന പ്രസിഡന്റ് പി.വി.കെ. രാമൻ, എഴുത്തുകാരനും നിരൂപകനുമായ പ്രഫ. ടി.ടി. ശ്രീകുമാർ, എ.ഐ.കെ.എം.സി.സി ഹൈദരാബാദ് ഓർഗനൈസിങ് സെക്രട്ടറി ഡോ. മുബശ്ശിർ വാഫി തുടങ്ങിയവർ സംസാരിച്ചു. ഹൽഖ സെക്രട്ടറി തസ്നീം സ്വാഗതവും വനിതവിഭാഗം പ്രസിഡന്റ് സുമയ്യ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.