എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ സ്കോളർഷിപ് വിതരണം റിസ്വാൻ അർഷദ്
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200ലധികം പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ബംഗളൂരു ബിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങ് ശിവാജി നഗർ എം.എൽ.എ റിസ്വാൻ അർഷദ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിലെ താഴെക്കിടയിലുള്ള വിദ്യാർഥികളുടെ ഉന്നമനത്തിനായി എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. വിദ്യാർഥികളിൽ സാമൂഹിക ബോധവും സേവനമനസ്കതയുമുണ്ടാകണമെന്ന് ജെ.ഐ.എച്ച് മേഖല പ്രസിഡന്റ് റഹീം കോട്ടയം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സിഗ്മ ഫൗണ്ടേഷൻ സി.ഇ.ഒ അമീൻ എ മുദസ്സിർ ക്ലാസിന് നേതൃത്വം നൽകി. കർണാടക ബോർഡ് ഓഫ് ഇസ്ലാമിക് എജുക്കേഷൻ ഡയറക്ടർ റിയാസ് റോൺ, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. എച്ച്.ഡബ്ല്യു.എ സെക്രട്ടറി അനൂപ് അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രൊജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ സ്വാഗതവും മെന്റർഷിപ് ഹെഡ് ഹസീന ഷിയാസ് നന്ദിയും പറഞ്ഞു. ചടങ്ങിന് ഷഹീം, ഇസ്മായിൽ അറഫാത്ത്, ഷാജി, മുഫാസിൽ, നഫീസ, നിദ, ഇബ്രാഹിം, ഫാറൂഖ്, റഫീഖ്, ഷബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.