മംഗളൂരു: ചിക്കമംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ യുവാവ് കുത്തിക്കൊന്നു. ഹവള്ളി സ്വദേശി നേത്രാവതിയാണ് (34) കൊല്ലപ്പെട്ടത്. ഭർത്താവ് നവീനെതിരെ (39) പൊലീസ് കേസെടുത്തു. അഞ്ചു മാസം മുമ്പാണ് സകലേഷ്പൂർ സ്വദേശിയായ നവീനുമായി വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ചു ദിവസത്തിന് ശേഷം നേത്രാവതി പിണങ്ങി വീട്ടിലേക്ക് മടങ്ങി. നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മൂന്നുദിവസം മുമ്പ് ആൽഡൂർ പൊലീസ് സ്റ്റേഷനിൽ നേത്രാവതി പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ നവീൻ ഭാര്യയെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ നേത്രാവതിയെ ചിക്കമംഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.