ബംഗളൂരു: വിവിധ ഭവന പദ്ധതികളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സംവരണം 15 ശതമാനമായി വർധിപ്പിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തിന്റെ അവകാശം കവർന്നല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച മന്ത്രിസഭ യോഗം ഇതുസംബന്ധിച്ച് തീരുമാമെടുത്തതിനെത്തുടർന്ന് ബി.ജെ.പി ഉയർത്തുന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ.സർക്കാർ ഒരു സമുദായത്തിന്റെയും ഭവന ക്വാട്ട കുറക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെന്ന് ശിവകുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.