ആഭ്യന്തര മന്ത്രി ജി. പരമേശ്വര
ബംഗളൂരു: കന്നഡ നടി രന്യറാവു മുഖ്യപ്രതിയായ സ്വർണക്കള്ളക്കടത്ത് കേസിലെ റാക്കറ്റ് സംബന്ധിച്ച് കർണാടക സർക്കാറിന് ഒരറിവുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഡി.ആർ.ഐയോ സി.ബി.ഐയോ കർണാടക സർക്കാറുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. എന്നാൽ, പ്രോട്ടോകോൾ പ്രിവിലേജ് നൽകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരെ ഉയർന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കടത്ത് കേസിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർക്ക് പങ്കുണ്ടെന്ന ബി.ജെ.പി എം.എൽ.എ സുനിൽകുമാർ നിയമസഭയിൽ ഉയർത്തിയ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ‘കേന്ദ്ര സർക്കാറണ് ഈ കേസ് കൈകാര്യംചെയ്യുന്നത്. ഡി.ആർ.ഐ സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരില്ല. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിയന്ത്രണവും സംസ്ഥാന സർക്കാറിനല്ല- പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.