എച്ച്.ഡബ്ല്യു.എ സംഘടിപ്പിച്ച അലുമ്നി മീറ്റിൽ ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: ഹിറ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എച്ച്.ഡബ്ല്യു.എ സ്കോളർഷിപ് പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ചവരുടെ സംഗമം സംഘടിപ്പിച്ചു. മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
‘ആപ്കാ പാത്’ അംഗങ്ങളായ റാഷി ഫിത്വർ, സുഹിത ഹബീബ്, രചന എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. പ്രതികൂല ജീവിതസാഹചര്യത്തെ മറികടന്ന് പഠനം പൂർത്തിയാക്കി മികച്ച ജോലികൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും സമീപ കാലത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെയും അഭിനന്ദിച്ചു. പ്രോജക്ട് കോഓഡിനേറ്റർ നാസിഹ് വണ്ടൂർ, ഷാജി, നൗഷാദ്, ഷാമിൽ, ഇബ്രാഹീം, ഫവാസ് എന്നിവർ നേതൃത്വം നൽകി. എച്ച്.ഡബ്ല്യു.എ ഡയറക്ടർ അനൂപ് അഹമ്മദ് സ്വാഗതവും സെക്രട്ടറി ഷഹീം തറയിൽ നന്ദിയും പറഞ്ഞു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ കണ്ടെത്തി എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷൻ വർഷം തോറും സ്കോളർഷിപ് നൽകി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.