ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി പദവിയിൽ മാറ്റമുണ്ടായേക്കുമെന്ന അഭ്യൂഹം തള്ളാതെ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര. സംസ്ഥാനത്തെ സംഭവ വികാസങ്ങളും നേതാക്കളുടെ പ്രസ്താവനകളും ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുണ്ടെന്നും കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം ഹൈകമാൻഡ് കൈക്കൊള്ളുമെന്നും പരമേശ്വര പറഞ്ഞു.
നേതൃമാറ്റം സംബന്ധിച്ച് അന്തർ നാടകങ്ങൾ നടക്കുന്നതായി സമ്മതിച്ച പരമേശ്വര, താനുംകൂടി പുതിയ ‘നാടക കമ്പനി’യുമായി ഇറങ്ങാൻ താൽപര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി.
‘‘ഈ വിഷയത്തില്‍ വീണ്ടും വീണ്ടും ചർച്ചകളും പ്രസ്താവനകളും ആവർത്തിക്കേണ്ടതില്ല. ഭരണത്തില്‍ ഒരു പ്രശ്നവും ഇല്ല. മുഖ്യമന്ത്രി മികച്ച രീതിയില്‍ കൊണ്ടുപോവുന്നുണ്ട്. പാര്‍ട്ടി ഹൈകമാന്‍ഡ് സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ സമയത്ത് തീരുമാനമെടുക്കും - അദ്ദേഹം പറഞ്ഞു.
അതിനുള്ള സമയമായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അത് ഇന്നാണോ, നാളെയാണോ എന്ന് ഞാൻ പറയില്ല’ എന്നായിരുന്നു മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ പരമേശ്വരയുടെ മറുപടി. കോണ്‍ഗ്രസ് അധ്യക്ഷൻതന്നെയാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.