ബംഗളൂരു: തിങ്കളാഴ്ച മുതൽ കർണാടകയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലയിലും മലനാട് മേഖലയിലുമാണ് മഴ കനക്കുക. ചൊവ്വാഴ്ച വരെ ഈ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ധാർവാഡ്, ഹാവേരി, ചിക്കമംഗളൂരു, ദാവൻകരെ, ശിവമൊഗ്ഗ, ഹാസൻ, കുടക്, മൈസൂരു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ബെളഗാവി അടക്കമുള്ള വടക്കൻ കർണാടകയിലെ മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ തീരദേശ മേഖലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.