കർണാടക നിയമസഭയിൽ വിദ്വേഷ പ്രസംഗ ബിൽ പാസാക്കി

ബംഗളൂരു: കർണാടക നിയമസഭ വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ പാസാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ബില്‍ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ബി.ജെ.പി എം.എൽ.എമാരുടെ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്.

ഡിസംബർ നാലിന് മന്ത്രിസഭ അംഗീകരിച്ച ബിൽ ഡിസംബർ 10ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സഭയിൽ അവതരിപ്പിച്ചു. ഈ നിയമപ്രകാരം ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കെതിരെയോ ഒരു സമുദായത്തിനെതിരെയോ ഒരു വര്‍ഗത്തിനെതിരെയോ ഒരു കൂട്ടം ആളുകള്‍ക്കെതിരെയോ വെറുപ്പ്, വൈരാഗ്യം, വിദ്വേഷം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ വാക്കുകളിലൂടെയോ (സംസാരവും എഴുത്തും) അടയാളങ്ങളിലൂടെയോ ദൃശ്യ പ്രതിനിധാനങ്ങളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിദ്വേഷ പ്രസംഗമാണ്. 

Tags:    
News Summary - Hate Speech Bill passed in Karnataka Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.