ബംഗളൂരു: നോർക്ക റൂട്സും ബാംഗ്ലൂർ മെട്രോ ചാരിറ്റബ്ൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയർക്കായുള്ള നോർക്ക ഐ.ഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസിന്റെയും കാമ്പയിനിൽ അപേക്ഷകർ സമർപ്പിച്ച രേഖകൾ നോർക്ക നോഡൽ ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.
ട്രസ്റ്റ് വൈസ് പ്രസിഡന്റ് സനൽദാസ്, ജനറൽ സെക്രട്ടറി പി.ടി. മാധവൻ, ജോയന്റ് സെക്രട്ടറി നീതു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് രേഖകൾ കൈമാറിയത്. ബംഗളൂരുവിലെ പ്രവാസി കേരളീയരും വിദ്യാർഥികളും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദ റിപ്പോർട്ട് തയാറാക്കി അധികൃതർക്ക് സമർപ്പിക്കുന്നതിന് നോർക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രസ്റ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.