പ്രസിഡന്റ് ഇ. ഫർഹത്ത്, ജനറൽ സെക്രട്ടറി മറിയം ഉമർ
ബംഗളൂരു: ജി.ഐ.ഒ കേരള ബംഗളൂരു ചാപ്റ്റർ പ്രസിഡന്റായി ഇ. ഫർഹത്തിനെയും ജനറൽ സെക്രട്ടറിയായി മറിയം ഉമറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സുമയ്യ മൊയ്തു, മീഡിയ സെക്രട്ടറിയായി ഷൈമ സൈനബ്, കാമ്പസ് സെക്രട്ടറിയായി ഹംദ സുബൈർ എന്നിവരെയും തെരഞ്ഞെടുത്തു. മൂല്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വിദ്യാർഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ജി.ഐ.ഒ കേരള സംസ്ഥാന സെക്രട്ടറി കെ. ഷിഫാന ആഹ്വാനം ചെയ്തു. ബംഗളൂരു ഹിറ സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അവർ നേതൃത്വം നൽകി. മേഖല കൗൺസിൽ അംഗങ്ങളായി മറിയം ഉമർ, ഇ. ഫർഹത്ത്, സുമയ്യ മൊയ്തു, ഹംന ഇബ്രാഹിം, സ്വാലിഹ അബ്ദുസ്സമദ്, നൂറ സലാം, റിഹാന കെ.എസ്, ഷൈമ സൈനബ്, ഷിറിൻ ഷഹന, ഹംദ സുബൈർ എന്നിവരെ തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല സെക്രട്ടറി അമീൻ കുന്നുംപുറം സമാപന പ്രഭാഷണം നിർവഹിച്ചു. മറിയം ഉമർ സ്വാഗതവും ഹംന ഇബ്രാഹിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.