ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ 90ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് ജനുവരി 14ന് നടക്കും. ഡിസംബർ 20ന് മുമ്പായി രജിസ്റ്റർ ചെയ്യുന്ന ടീമുകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. മത്സരത്തിൽ വിജയികളാവുന്നവർക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
ജനുവരി 24നാണ് എം.എം.എയുടെ 90ാം വാർഷിക സമ്മേളനം നടക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമംഗങ്ങൾ 9071120120-9071140 140 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.