മൂല്യനിർണയ കേന്ദ്രങ്ങളിൽ വെബ് ക്യാം സ്ഥാപിക്കും -വി.ടി.യു

ബംഗളൂരു: മൂല്യ നിർണയ കേന്ദ്രങ്ങളിൽ മുഖം തിരിച്ചറിയൽ വെബ് ക്യാം സ്ഥാപിക്കുമെന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി (വി.ടി.യു). അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനാണ് ഇവ സ്ഥാപിക്കുന്നത്. മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ഹാജരായില്ലെങ്കിൽ പകരം ആളുണ്ടോ, മൂല്യനിർണയം കൃത്യമായി നടക്കുന്നുണ്ടോ എന്നീ വിവരങ്ങൾ നേരിട്ട് സിസ്റ്റം നിയന്ത്രിക്കുന്ന ബെലഗാവിയിലെ വി.ടി.യുവിന്‍റെ കേന്ദ്ര ഓഫിസിലേക്ക് അയക്കുകയും ചെയ്യും.

നിലവിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ അധ്യാപകർ പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. 253 എൻജിനീയറിങ് കോളജുകളിലായി മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ വി.ടി.യുവില്‍ പഠിക്കുന്നു. അഞ്ച് ഡിജിറ്റൽ മൂല്യനിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഓരോ സെമസ്റ്ററിലും ഏകദേശം 80,000ത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതുന്നു. 10 ലക്ഷത്തോളം പേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തിയശേഷം ഉത്തര കടലാസുകള്‍ ഡിജിറ്റലായി നൽകുന്നു. വെബ് ക്യാം ഇൻസ്റ്റലേഷൻ പുരോഗമിക്കുന്നുവെന്നും ജനുവരിയോടെ പൂർത്തിയാകുമെന്നും വൈസ് ചാൻസലർ ഡോ.എസ്. വിദ്യ ശങ്കർ പറഞ്ഞു.  

Tags:    
News Summary - VTU to install webcams at assessment centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.