യു.ഡി.എഫ് കർണാടകയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: യു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ നാസർ നീലസാന്ദ്ര അധ്യക്ഷത വഹിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിൽ പോയി വോട്ടുചെയ്ത് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കുന്നതിന് മൂന്നു ദിവസത്തെ അവധി നൽകണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിർദേശം യു.ഡി.എഫിന് അനുകൂലമാകുമെന്ന് യോഗം വിലയിരുത്തി. ഡിസംബർ ഒമ്പതിനും 11നുമായി നടക്കുന്ന നിർണായക തെരഞ്ഞെടുപ്പിൽ എല്ലാ ജനാധിപത്യവിശ്വാസികളും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജെയ്സൺ ലൂക്കോസ്, സിദ്ദീഖ് തങ്ങൾ, വിനു തോമസ്, സി.പി. രാജേഷ്, അഡ്വ. പി.എം. മാത്യു, മുഫ്‌ലിഫ് പത്തായപ്പുര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.