ബംഗളൂരു: മാണ്ഡ്യയിൽ ഇന്നലെ കാർ കുഴിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ബംഗളൂരു-മംഗളൂരു ദേശീയപാതയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിച്ചുകയറി മറിഞ്ഞതാണെന്ന് പൊലീസ് പറഞ്ഞു. ചിക്കമഗളൂരു സ്വദേശികളായ ചന്ദ്രെഗൗഡ (62), സരോജമ്മ (57) എന്നിവരാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മദ്ദൂർ താലൂക്കിലെ അഗരലിംഗന്ന ദൊഡ്ഡിക്ക് സമീപം മറ്റൊരു സംഭവത്തിൽ സർവിസ് റോഡിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് 30ലധികം പേർക്ക് പരിക്കേറ്റു. നാട്ടുകാരാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. മലവള്ളിയിലെ ഷിംഷാ മാരാമ ക്ഷേത്രം ദർശനം നടത്തിയശേഷം ബംഗളൂരുവിലേക്ക് വരുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ മാണ്ഡ്യയിലെയും മദ്ദൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.