എൽ.കെ.ജി ക്ലാസുകൾക്ക് 20 കുട്ടികൾ നിർബന്ധം

ബംഗളൂരു: എൽ.കെ.ജി ക്ലാസുകൾ ആരംഭിക്കാൻ 20 കുട്ടികൾ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സമഗ്ര ശിക്ഷ കർണാടകയുടെ കീഴിലുള്ള 1105 സ്കൂളുകള്‍, 126 പി.എം ശ്രീ സ്കൂളുകള്‍, കല്യാണ കർണാടക വികസന ബോർഡിന് കീഴിലുള്ള 1051 സ്കൂളുകള്‍, 1699 മാഗ്നറ്റ് സ്കൂളുകള്‍ എന്നിവയുൾപ്പെടെ 4,056 സ്കൂളുകളിൽ ഈ അധ്യയനവർഷം പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കാന്‍ സർക്കാർ അനുമതി നൽകിയിരുന്നു.

നോട്ടീസുകൾ, റാലികൾ, ഗൃഹസന്ദർശനം എന്നിവ മുഖേന പ്രവേശം പ്രോത്സാഹിപ്പിക്കാൻ അധ്യാപകർക്കും ആവശ്യമായ പഠന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദേശം നൽകി. ഓരോ ക്ലാസിലും എസ്.ഡി.എം.സി വഴി ഒരു അധ്യാപകനും ഒരു സഹായിയും ഉണ്ടാവും. അധ്യാപകർക്ക് 12,000 രൂപയും സഹായികൾക്ക് 6250 രൂപയുമാണ് ശമ്പളം. പ്രീ പ്രൈമറി വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ നൽകും.

Tags:    
News Summary - lkg classes will never starts without atleast 20 students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.