അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്

ബംഗളൂരു: 69ാമത് നാഷനൽ സ്കൂൾ ഗെയിംസ് അണ്ടർ19 ചെസ് ചാമ്പ്യൻഷിപ് ഗ്രീൻവുഡ് ഹൈ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ജി.എഫ്.ഐ) ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്. സി.ഇ) ആണ് പരിപാടി സംഘടിപ്പിച്ചത്. 64 ടീമുകൾ പങ്കെടുത്തു.

അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷനും (സി.ബി.എസ്.ഇ) അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയും ചാമ്പ്യന്മാരായി. കർണാടക ഗ്രാൻഡ്മാസ്റ്റർ തേജ് കുമാർ സമ്മാനം വിതരണം ചെയ്തു.

ഗ്രീൻവുഡ് ഹൈ ഇന്റർനാഷനൽ സ്കൂൾ മാനേജിങ് ട്രസ്റ്റി നിരു അഗർവാൾ, സി.ഐ.എസ്.സി.ഇ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് മാനേജർ അർണവ് കുമാർ ഷാ, എസ്.ജി.എഫ്.ഐ ഫീൽഡ് ഓഫിസർ തൃപ്തി അഗർവാൾ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Under-19 Chess Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.