Posted On
date_range Updated On
date_range ഗാന്ധിജിയുടെ പ്രതിമ തകർത്ത നിലയിൽ
മംഗളൂരു: മംഗളൂരുവിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്തു. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവിൽ പ്രധാന കവലയിൽ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികൾ തകർത്തത്. 18 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ.
തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രിയാവാം കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ച പൊലീസ് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.