പഴമേള
മംഗളൂരു: പിലിക്കുള വികസന അതോറിറ്റിയുടെ വാർഷിക പഴമേള ജൂൺ 14, 15 തീയതികളിൽ പിലിക്കുളയിലെ അർബൻ ഹാത്ത് ഷോപ്പ്സ് കോംപ്ലക്സിൽ ഡോ. ശിവരാമ കാരന്ത് പിലിക്കുള നിസർഗധാമയിൽ സംഘടിപ്പിക്കും. പഴമേള, ചക്കമേള തുടങ്ങിയ മുൻ പരിപാടികളുടെ വിജയത്തെ അടിസ്ഥാനമാക്കി, കർഷകർക്കും ഉൽപാദകർക്കും നേരിട്ടുള്ള വിപണി നൽകുക എന്നതാണ് ഈ മേളയുടെ ലക്ഷ്യം.
ദക്ഷിണ കന്നട ഉൾപ്പെടെ വിവിധ ജില്ലകളിൽനിന്നുള്ള കർഷകർ, ഉൽപാദകർ, സ്വയം സഹായ സംഘങ്ങൾ, സംഘടനകൾ എന്നിവർ പങ്കെടുക്കും, മൂല്യവർധിത ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വാഗ്ദാനംചെയ്യും.
പ്രാദേശിക മാമ്പഴം, ചക്ക, പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവസ്തുക്കൾ, ചക്ക ജിലേബി, ഗാരി, പാനീയങ്ങൾ, ഔഷധ സസ്യങ്ങൾ, തൈകൾ, ജൈവ പച്ചക്കറി വിത്തുകൾ, വീട്ടുപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.