ബംഗളൂരു: ഈ വർഷത്തെ മൈസൂരു ദസറ ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ ബുധനാഴ്ച ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെ ദസറക്കായി ഔദ്യോഗികമായി ക്ഷണിച്ചു. എയ്റോ ഷോ ആയിരിക്കും ഇത്തവണ ദസറയുടെ മുഖ്യ ആകർഷണം. ഒക്ടോബർ 23ന് ബന്നിമന്തപ്പ പരേഡ് ഗ്രൗണ്ടിൽ ഒരു മണിക്കൂറാണ് എയ്റോ ഷോ നടക്കുക.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷമായിരിക്കും ഇത്. കർണാടകയുടെ സംസ്ഥാന ഉത്സവമാണ് മൈസൂരു ദസറ. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വർഷമാണ് ദസറ ആഘോഷം വിപുലമായി നടന്നത്. ആനകളുടെ ജംബൂ സവാരി, മൈസൂരു നഗരത്തിലെ ദീപാലങ്കാരം, എക്സിബിഷൻ തുടങ്ങിയവയാണ് പ്രധാന ആകർഷണം. ഇപ്രാവശ്യം ചെലവ് ചുരുക്കിയായിരിക്കും ദസറ നടത്തുകയെന്ന് സർക്കാർ നേരത്തേ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.