ബംഗളൂരു: കർണാടക സർക്കാറിന്റെ പിന്തുണയോടെ വൈറ്റ് ഫീൽഡിലെ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന് (എസ്.എസ്.ഇ.ടി) കീഴിൽ സൗജന്യ കന്നട പഠന കോഴ്സ് ആരംഭിക്കുന്നു. മൂന്ന് മാസത്തെ കോഴ്സ് മൊത്തം 36 മണിക്കൂറുകളിലായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കന്നടയിൽ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുകയാണ് കോഴ്സ് ലക്ഷ്യം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കർണാടക സർക്കാറിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു ബാച്ചിൽ 30 പേരെയാണ് ഉൾപ്പെടുത്തുക.
ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ കന്നട വികസനസമിതി അംഗം പ്രഫ. വി.പി. നിരഞ്ജനാരാധ്യ ഉദ്ഘാടനം നിർവഹിക്കും. ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിക്കും.
കർണാടക സർക്കാറിന്റെയും മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെയും സഹയോഗത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കന്നട പഠനോത്സവത്തിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ടോമി ജെ. ആലുങ്കൽ, കോഓഡിനേറ്റർ അഡ്വ. ബുഷ്റ വളപ്പിൽ, ആർ. ശ്രീനിവാസ്, ബി. ശങ്കർ, വി. രമേശ് കുമാർ, പി. രാകേഷ്, സുരേഷ്കുമാർ മുതലായവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് : 9901041889.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.