ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള ചീ​റ്റ​ക​ളെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചപ്പോ​ള്‍

ദക്ഷിണാഫ്രിക്കയിൽനിന്നും നാല് ചീറ്റകൾ ബന്നാർഘട്ട ബയോളജിക്കൽ പാർക്കില്‍

ബംഗളൂരു: ദക്ഷിണാഫ്രിക്കയിൽനിന്നും നാല് ചീറ്റകളെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കില്‍ എത്തിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം 'ആനിമല്‍ എക്സ്ചേഞ്ച്' പരിപാടിയുടെ ഭാഗമായാണ് ചീറ്റകളെ കൈമാറിയത്. ദക്ഷിണാഫ്രിക്കയിലെ ഇന്ദുന പ്രൈമേറ്റ്, പാരറ്റ് പാർക്ക് എന്നിവിടങ്ങളിൽ നിന്നും രണ്ട് ആൺ ചീറ്റകളും രണ്ട് പെൺ ചീറ്റകളും ശനിയാഴ്ച പുലർച്ചെ 1.15 ഓടെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

വിമാനത്താവള കാർഗോ ടെർമിനലിൽ വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വർ ഖാന്ദ്രേ ചീറ്റകളെ സ്വീകരിച്ചു. ചീറ്റകള്‍ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ക്വറന്‍റീന്‍, നിർദിഷ്ട ഭക്ഷണക്രമം, 30 ദിവസം ആരോഗ്യ നിരീക്ഷണം എന്നിവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ചീറ്റകളുടെ സുരക്ഷക്ക് മുൻ‌ഗണന നല്‍കണമെന്നും കാലാവസ്ഥയില്‍ മാറ്റം വരുന്നതിനാല്‍ അവക്ക് ഒരു പ്രശ്നവുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പരിശോധന നടത്തിയ ശേഷം പൊതുജനങ്ങള്‍ക്ക് നിരീക്ഷിക്കുന്നതിനായി അവയെ മൃഗശാലയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Four cheetahs from South Africa arrive at Bannerghatta Biological Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.