പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ധർമസ്ഥല: മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ചോദ്യം ചെയ്തു
മംഗളൂരു: ധർമസ്ഥല കൂട്ടസംസ്കാരം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ധർമസ്ഥല ഗ്രാമപഞ്ചായത്തിലെ നാല് മുൻ പ്രസിഡന്റുമാർക്ക് നോട്ടീസ് അയച്ചുവരുത്തി തിങ്കളാഴ്ച ചോദ്യം ചെയ്തു.
കേശവ് ബെലാൽ, പ്രഭാകർ പൂജാരി, ഗീത, ചന്ദൻ കാമത്ത് എന്നിവരാണ് എസ്.ഐ.ടിക്കുമുന്നിൽ ഹാജരായത്. അസ്വാഭാവിക മരണ റിപ്പോർട്ട് (യു.ഡി.ആർ) കേസുകൾ പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ അവരുടെ ഭരണകാലത്ത് പാസാക്കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഈ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും വിശദാംശങ്ങൾ പരിശോധിക്കുന്നതിനുമാണ് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.