ഭ​ര​ത്,               ഹ​ർ​ഷ​ൻ

സുവർണ നദിയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

മംഗളൂരു: കാർക്കള ഹിർഗാന ഗ്രാമത്തിലെ ഹെർമുണ്ടെയിൽ സുവർണ നദിയിൽ സുഹൃത്തുക്കൾക്കൊപ്പം നീന്താൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.ഹിർഗാന ഗ്രാമത്തിൽ താമസക്കാരായ ഭരത് പൂജാരി (29), ഹർഷൻ ആചാര്യ (23) എന്നിവരാണ് മരിച്ചത്. അഞ്ച് സുഹൃത്തുക്കൾ മംഗിലാരു വഴി ദുർഘട വഴിയിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് സുവർണ നദിയിലെത്തി എന്നാണ് റിപ്പോർട്ട്.

വിനോദയാത്രക്കിടെ ഭരതും ഹർഷനും നദിയുടെ ആഴമേറിയ ഭാഗത്തേക്ക് പോയി കയത്തിൽ പെട്ടുവെന്ന് പൊലീസ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ മൂന്ന് കിലോമീറ്ററോളം നടന്ന് സ്ഥലത്തെത്തി പ്രദേശവാസികളുടെ സഹായത്തോടെ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്റ്റേഷൻ ഓഫിസർ സഞ്ജീവ ദേവഡിഗയുടെ നേതൃത്വം നൽകി. ഭരത് പെയിന്ററായിരുന്നു, കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

Tags:    
News Summary - Two youths drown in Suvarna River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.