6.33 കോടിയുടെ ഹൈഡ്രോ പോണിക് കഞ്ചാവുമായി രണ്ട് യാത്രക്കാർ പിടിയിൽ

ബംഗളൂരു: 6.33 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് യാത്രക്കാർ പിടിയിൽ. ബാങ്കോക്കിൽ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രികരുടെ കൈവശം ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സെപ്റ്റംബർ 26 നാണ് സംഭവം. 1.09 കോടി രൂപ വിലമതിക്കുന്ന 3.12 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആദ്യ യാത്രക്കാരനില്‍ നിന്നും 5.24 കോടി രൂപ വിലമതിക്കുന്ന 14.97 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് രണ്ടാമത്തെ യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തു. നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ് ആക്ട് പ്രകാരം രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.

Tags:    
News Summary - Passengers caught with hydroponic cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.