മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ ബക്രബൈലു നിവാസിയായ മുൻ മന്ത്രി ബി. സുബ്ബയ്യ ഷെട്ടി (91) തിങ്കളാഴ്ച ബംഗളൂരുവിലെ വസതിയിൽ അന്തരിച്ചു. 1972 ലും 1978 ലും രണ്ടുതവണ സൂറത്ത്കൽ എം.എൽ.എ ആയി ഷെട്ടി സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി ദേവരാജ് അർസിന്റെ കീഴിൽ ഭൂപരിഷ്കരണ, വിദ്യാഭ്യാസ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു ഷെട്ടി. മംഗളൂരുവിലെ സെന്റ് അലോഷ്യസ് കോളജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മദിരാശി സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടി. തുടക്കത്തിൽ സി.ബി.ഐ തസ്തികയിലാണ് അദ്ദേഹം നിയമിതനായത്. പിന്നീട് കശ്മീരിലും ലഡാക്കിലും സേവനമനുഷ്ഠിച്ചു. തുടർന്ന് രാജിവെച്ച് അഭിഭാഷകവൃത്തി ആരംഭിച്ചു. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 10 വർഷത്തോളം എം.എൽ.എയായും മന്ത്രിയായും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച്, ഡി. ദേവരാജ് അർസ് അവാർഡ്, ശാന്തവേരി ഗോപാൽ അവാർഡ്, ഡോ. ഡി.ആർ. ബേന്ദ്രെ അവാർഡ് എന്നിവ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.