മംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച് ഒരു കോടിയോളം രൂപ തട്ടിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി ബംഗളൂരു ആനേക്കൽ താലൂക്കിലെ വീവേഴ്‌സ് കോളനിയിൽ താമസിക്കുന്ന യു. പ്രകൃതി (34), രണ്ടാം പ്രതി ഉഡുപ്പി താലൂക്കിൽ കുന്താപുരം ഗംഗോളി ചർച്ച് റോഡിൽ ആൾട്ടൺ റെബെല്ലോ (42) എന്നിവരാണ് അറസ്റ്റിലായത്.
വിദേശ തൊഴിൽ വിസയും ജോലിയും വാഗ്ദാനം ചെയ്ത് കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെയാണ് കബളിപ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ 24 പാസ്‌പോർട്ടുകൾ, 4.3 ലക്ഷം രൂപ വിലമതിക്കുന്ന 43 ഗ്രാം സ്വർണം, തട്ടിപ്പിന് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
പൊലീസ് ഇൻസ്പെക്ടർ രാഘവേന്ദ്ര എം. ബൈന്ദൂർ, സബ് ഇൻസ്പെക്ടർ മല്ലികാർജുൻ ബിരാദർ എന്നിവരുടെ നേതൃത്വത്തിൽ എ.സി.പി (നോർത്ത് സബ് ഡിവിഷൻ) കെ. ശ്രീകാന്തയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എച്ച്.സി. നാഗരത്ന, പി.സിമാരായ രാഘവേന്ദ്ര, പ്രവീൺ, റിയാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.