ഗിരീഷ്
മംഗളൂരു: കുടക് ജില്ലയിലെ കുശാൽനഗറിലെ ദുബാരെക്ക് സമീപം കാവേരി നദിയിൽ കാണാതായ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി. കുശാൽനഗറിലെ പ്രശസ്ത സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തിരുന്ന കെ.വി. ഗിരീഷിനെ (46) ഈമാസം 18ന് രാത്രി മുതൽ കാണാതായിരുന്നു. തുടർന്ന് കുശാൽനഗർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അടുത്ത ദിവസം ഗുഡ്ഡെഹൊസൂറിനടുത്തുള്ള കാവേരി നദിയുടെ തീരത്ത് ഗിരീഷിന്റെ സ്കൂട്ടർ കണ്ടെത്തി. വ്യാഴാഴ്ച മുതൽ തിരച്ചിൽ നടത്തിയിരുന്ന ഫയർ ആൻഡ് എമർജൻസി സർവിസ് ജീവനക്കാരും ദുബാരെ റിവർ റാഫ്റ്റിങ് ജീവനക്കാരും ഞായറാഴ്ച നദിയിൽ പൊങ്ങിക്കിടന്ന ഒരു മൃതദേഹം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.