ബംഗളൂരു: കര്‍ണൂല്‍ ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബസുകളിൽ അടിയന്തര എക്സിറ്റുകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നിവയുൾപ്പെടെ സംഘടന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീപിടിക്കുന്നതോ സ്ഫോടനാത്മകമോ ആയ ചരക്കുകൾ നിരോധിക്കുക, ലഗേജ് ബേകളിൽ ഉറങ്ങുന്നത് തടയുക, അടിയന്തര സാഹചര്യങ്ങളിൽ ജനാലകൾ തകർക്കാവുന്ന സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബസുകളിലെ അറ്റകുറ്റപ്പണികള്‍ പുനഃപരിശോധിക്കും. ഇതിനായി പ്രത്യേക സംഘങ്ങളെ പ്രഖ്യാപിച്ചു. നിയമലംഘനങ്ങൾക്ക് കർശന ശിക്ഷ ഏർപ്പെടുത്തും. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.