കർണാടക ഊർജ മന്ത്രി കെ.ജെ. ജോർജ്

കർണാടകയിൽ വൈദ്യുതി വിതരണം സ്വകാര്യവൽകരിക്കില്ല -ഊർജ മന്ത്രി

ബംഗളൂരു: കർണാടകയിൽ വൈദ്യുതി വിതരണം സ്വകാര്യവൽകരിക്കാനുള്ള ഒരു നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രി കെ.ജെ. ജോർജ്. പാലസ് ഗ്രൗണ്ടിൽ ഫെഡറേഷൻ ഓഫ് കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ എംപ്ലോയീസ് യൂനിയൻസ് ആൻഡ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ വൈദ്യുതി വിതരണം ചെയ്യുന്നതിന് ടാറ്റ പവർ കമ്പനി കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷനിൽ (കെ.ഇ.ആർ.സി) നിന്ന് ലൈസൻസ് തേടിയിരുന്നു. ടാറ്റ പവറിന്‍റെ അപേക്ഷ നിരസിക്കാന്‍ സംസ്ഥാന സർക്കാർ ഇതിനകം തന്നെ വൈദ്യുതി വിതരണ കമ്പനികൾക്ക് (എസ്‌കോമുകൾ) നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥനത്തെ ഊർജ വകുപ്പ് സ്വകാര്യ കമ്പനിയേക്കാള്‍ ഒട്ടും പിറകിലല്ല.

ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കും. വരും ദിവസങ്ങളിൽ വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 25 വർഷത്തേക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ഊർജ്ജ വകുപ്പ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കർഷകരുമായി സഹകരിച്ച് 10,000 ഏക്കറിൽ സർക്കാർ സോളാർ പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനം 120 പവർ സബ്‌സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതല്‍ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Electricity distribution will not be privatized in Karnataka - Energy Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.