ബൈരതി സുരേഷ്
ബംഗളൂരു: യാത്രക്കാർക്ക് അധികഭാരം ഏൽപ്പിക്കാതെ ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം കർണാടക സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പറഞ്ഞു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിർദേശം പരിശോധിച്ചുവരികയാണ്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി) എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗത കോർപറേഷനുകൾ മൊത്തത്തിൽ ഏകദേശം 5000 കോടി രൂപയുടെ നഷ്ടം വരുത്തിവെക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.എന്നാൽ നിരക്ക് പരിഷ്കരണം സംബന്ധിച്ച് ഗതാഗത വകുപ്പ് ഇതുവരെ സർക്കാരിന് ഔപചാരികമായ ഒരു നിർദേശവും സമർപ്പിച്ചിട്ടില്ല.
അടുത്ത മന്ത്രിസഭ യോഗത്തിന് മുമ്പാകെ ഈ നിർദേശം അവതരിപ്പിക്കുമെന്നും അതിനുശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംസ്ഥാന സർക്കാറും അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.