ബംഗളൂരു: കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദേശീയ പ്രഫഷനൽസ് ഫാമിലി കോൺഫറൻസ് ‘പ്രഫക്സെൽ’ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച ബംഗളൂരുവില്‍ നടക്കും. രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പ്രഫഷനലുകളെ വാർത്തെടുക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളർത്തിയെടുക്കുകയും ചെയ്യുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
ഐ.എസ്.എം. സംസ്ഥാന പ്രസിഡന്‍റ് സുബൈർ പീടിയേക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.എം.സി.സി. നൗഫൽ ബഷീർ അധ്യക്ഷത വഹിക്കും. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ആദിൽ അത്വീഫ് സ്വലാഹി, ഡോ. നസ്‌റുദ്ധീൻ, ഡോ. ഹാരിസ് ചോലക്കൽ, പി.കെ. മുഹമ്മദ് ഷാഫി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഫഷനലുകളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 9845354977, 9048685959.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.