ബംഗളൂരു: ജില്ല പഞ്ചായത്തിലേക്കും താലൂക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുപ്പിനുള്ള നടപടികൾ നീണ്ടുപോകുന്നതിൽ ഹൈകോടതി കർണാടക സർക്കാറിന് അഞ്ചുലക്ഷംരൂപ പിഴ ചുമത്തി. വാർഡുകളുടെ അതിർത്തി പുനർനിർണയവും സംവരണ സീറ്റുകൾ നിർണയിക്കലുമാണ് അനിശ്ചിതമായി നീണ്ടുപോകുന്നത്. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമീഷൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരളെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
തെരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ പൂർത്തിയാക്കാൻ നേരത്തേ രണ്ടുതവണ കോടതി സമയം നീട്ടിനൽകിയിരുന്നു. ഡിസംബർ 18നുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു ഒടുവിലത്തെ നിർദേശം. നടപടികൾ ഇനിയും പൂർത്തിയാകാത്തതിനാൽ സർക്കാർ മൂന്നുമാസംകൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി സർക്കാറിനെ വിമർശിക്കുകയും പിഴ വിധിക്കുകയും ചെയ്തത്. സർക്കാറിന്റെയും വാർഡ് പുനർനിർണയത്തിനായി രൂപംനൽകിയ സമിതിയുടെയും സമീപനം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി 2023 ജനുവരി 31 വരെ സമയം നീട്ടിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.