മലബാർ മുസ്ലീം അസോസിയേഷൻ റമദാൻ റിലീഫ് കിറ്റ് വിതരണം മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ്
ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
റമദാൻ റിലീഫ് കിറ്റ് വിതരണം
ബംഗളൂരു: മനുഷ്യർ പരസ്പരം സഹകരിച്ചും സമ്പത്തിന്റെ ഒരംശം മറ്റുള്ളവർക്കായ് നീക്കിവെച്ചും ജീസാമൂഹിക സന്തുലിതത്വം നിലനിർത്തണമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ മുഹമ്മദ് പറഞ്ഞു. മറ്റുള്ളവരെ സഹായിച്ചും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിച്ചും നിലകൊള്ളുമ്പോൾ സമൂഹങ്ങൾക്കിടയിൽ സ്നേഹവും സഹാനുഭൂതിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ മുസ്ലീം അസോസിയേഷൻ റമദാൻൻ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ ബ്രാഞ്ചുകളിലൂടെ വിതരണം ചെയ്യപ്പെടുന്നതിനായി 2500 കിറ്റ് തയ്യാറാക്കി. മുൻകൂട്ടി സർവെ നടത്തി തീർത്തും അർഹരാണെന്ന് ബോധ്യപ്പെട്ടവർക്ക് ടോക്കൺ നൽകിയാണ് കിറ്റുകൾ നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ധാന്യങ്ങളുടെ തൂക്കത്തിലും കിറ്റുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടെന്നും ആവശ്യാനുസരണം കൂടുതൽ ഇടങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു. ട്രഷറർ കെ.എച്ച് ഫാറൂഖ്, കെ സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, സുബൈർക്കായക്കൊടി, എ.ബി. ബഷീർ, ടി.സി. ശബീർ. എ.കെ അബ്ദുൽ കബീർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.