മംഗളൂരു: സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന് പരിധിയിൽ മുക്കയിലെ വെയിംഗ് ബ്രിഡ്ജിന് സമീപം 5.41 ലക്ഷം രൂപ വിലമതിക്കുന്ന 54.06 ഗ്രാം എം.ഡി.എം.എ സൂറത്ത്കല്‍ പൊലീസ് പിടികൂടി.ഇതുമായി ബന്ധപ്പെട്ട് കാപ്പുവിലെ കൊമ്പുഗുഡ്ഡെ സ്വദേശി കെ.സക്കറിയ (38), ഉഡുപ്പി ജില്ലയിലെ സന്തേക്കട്ടെ സ്വദേശി മിഥുൻ പൂജാരി (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എംഡിഎംഎ വിൽക്കാൻ വേണ്ടിയാണ് പ്രതികൾ സൂറത്ത്കലിൽ എത്തിയതെന്ന് വെളിപ്പെടുത്തി. പൊലീസ് സക്കറിയയിൽ നിന്ന് 18.42 ഗ്രാമും മിഥുൻ പൂജാരിയിൽ നിന്ന് 36.18 ഗ്രാമും പിടിച്ചെടുത്തു.
13 ലക്ഷം രൂപ വിലവരുന്ന രണ്ട് കാറുകളും 20,000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകളും 11,700 രൂപ പണവും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വത്തിന്റെ ആകെ മൂല്യം 18,72,700 രൂപയാണെന്ന് കണക്കാക്കുന്നു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു. സക്കറിയക്കെതിരെ 2009-ൽ ബാജ്പെ പൊലീസ് സ്റ്റേഷനിലും 2020-ൽ മുൽക്കി പൊലീസ് സ്റ്റേഷനിലും അഞ്ച് ആക്രമണ കേസുകൾ, 2022-ൽ ഒരു സ്ത്രീയെ ആക്രമിച്ച കേസുകൾ, 2021-ൽ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ്, 2022-ൽ പടുബിദ്രി പൊലീസ് സ്റ്റേഷനിൽ മറ്റൊരു ആക്രമണ കേസ് എന്നിവ ഉണ്ടെന്ന് ഡിസിപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.