പ്രതീകാത്മക ചിത്രം

കേസിൽ മൊഴി നൽകാൻ ചെന്ന യുവാവിനെ വനം ഉദ്യോഗസ്ഥർ മർദിച്ചു

മംഗളൂരു: കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ മൊഴി നൽകാൻ പോയ യുവാവിനെ റേഞ്ച് ഫോറസ്റ്റ് ഓഫിസിനുള്ളിൽ ആക്രമിച്ചതായി പരാതി. കടബ താലൂക്ക് ഐത്തൂർ ഗ്രാമത്തിൽ കൊണ്ടേ മാനെയിലെ മോനപ്പ ഗൗഡയുടെ മകൻ ജീവനെ (27) പരിക്കേറ്റ് പുത്തൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐത്തൂർ വനത്തിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ ഈ യുവാവിനും കെർമായിയിലെ ജെയിംസ് വർക്കിക്കും (50) എതിരെ കേസെടുത്തിരുന്നു. ഇരുവരും സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസിൽ മൊഴി രേഖപ്പെടുത്താൻ ചെന്നു. വർക്കിയെ പുറത്താക്കിയ ശേഷം ജീവനെ ഓഫിസിനുള്ളിൽ മർദിച്ചു.

പിന്നീട് വൈദ്യപരിശോധനക്കായി കടബ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. ആക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ ജനങ്ങൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടി വനം ഉദ്യോഗസ്ഥർക്കെതിരെ രോഷം പ്രകടിപ്പിച്ചു.

സംഭവത്തിൽ കുറ്റക്കാരായ സുബ്രഹ്മണ്യ റേഞ്ച് ഫോറസ്റ്റ് ഓഫിസർ വിമൽ ബാബു, ജീവനക്കാരായ പ്രകാശ്, ആദർശ് എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജീവനെ കൂടുതൽ ചികിത്സക്കായി പുത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Forest Officials Allegedly Assault Young Man Who Arrived to Give Statement in Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.