ബംഗളൂരു: കോറമംഗലയിലെ ജ്യോതി നിവാസ് കോളജിന് സമീപം മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ റോഡിൽ പരിഭ്രാന്തി പരത്തി. തുടർന്ന് വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മറ്റു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പ്രതി നന്ദകൃഷ്ണനെ ആഡുഗൊഡി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം പുലർച്ച ഒന്നോടെയാണ് സംഭവം. വൺവേ റോഡിൽ ഇയാൾ അശ്രദ്ധമായി കാർ ഓടിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ, നിർദേശം അവഗണിച്ച് വാഹനം മുന്നോട്ടെടുത്തതോടെ റോഡ് ബാരിക്കേഡിൽ ഇടിച്ചു.
പിന്നീട് മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിർത്തിയത്. പൊലീസുകാർ ലാത്തി ഉപയോഗിച്ച് ഇയാളുടെ കാറിന്റെ ചില്ലുകൾ തകർത്തു. കാറിൽ കയറി പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഡ്രൈവർ കാറിനുള്ളിൽ അർധബോധാവസ്ഥയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.