മംഗളൂരു: ഉത്തര കന്നട ജില്ലയിൽ മുരുഡേശ്വർ ക്ഷേത്രം ഭരണസമിതി ശ്രീകോവിലിൽ പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി. പവിത്രമായ സ്ഥലങ്ങളിൽ പാശ്ചാത്യ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചതായി ക്ഷേത്ര അധികാരികൾ തിങ്കളാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ പറഞ്ഞു. പുരുഷന്മാർ മുണ്ടോ പാന്റ്സോ ധരിക്കേണ്ടതുണ്ട്. അതേസമയം സ്ത്രീകൾക്ക് സാരിയോ സൽവാർ കമീസോ മാത്രമേ അനുവാദമുള്ളൂ.
ക്ഷേത്രപരിസരത്തെ പ്രത്യേക ഭാഗങ്ങളിൽ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങൾ നിരോധിച്ചു. മതപരമായ ഇടങ്ങളിൽ പരമ്പരാഗത മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പുതിയ നിയമങ്ങളെക്കുറിച്ച് സന്ദർശകരെ അറിയിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടത്തിൽ നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കർണാടകയിലെ പ്രമുഖ തീരദേശ തീർഥാടനകേന്ദ്രമാണ് ശിവന് സമർപ്പിച്ചിരിക്കുന്ന മുരുഡേശ്വർ ക്ഷേത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.