മഴവില്ല് 2022 സംസ്ഥാന ബാല ചിത്രരചന മത്സരം ബംഗളൂരുവിലും

ബംഗളൂർ: മഴവില്ല് 2022 സംസ്ഥാന ബാല ചിത്രരചന മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്നു. നഴ്സറി തലം മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് അഞ്ച് കാറ്റഗറികളിലാണ് മത്സരം. ആൽഫ തലമുറയിലെ കുട്ടികൾ എന്ന വിഷയത്തിൽ പാരന്റിങ്ങ് ക്ലാസ് നടക്കുന്നതായിരിക്കും.

ഓരോ കാറ്റഗറിയിൽ നിന്നും തെരഞ്ഞെടുക്കുന്ന 3 ചിത്രങ്ങൾ സംസ്ഥാന തലത്തിലേക്ക് അയച്ചു കൊടുക്കുന്നതാണ്. സംസഥാന തലത്തിൽ വിജയികളാകുന്ന 1, 2, 3 സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്‍റോയും ലഭിക്കുന്നതാണ്‌.


മത്സര സ്ഥലങ്ങളും കൺവീനർമാരുടെ നമ്പറും:

ശിവാജി നഗർ ഏരിയ: 9744708655.
മാറത്തഹള്ളി ഏരിയ: 7356788767.
മടിവാള ഏരിയ: 8296379444.

Tags:    
News Summary - Drawing competition at Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.