ഡോ. കിരൺ സേഥിന്‍റെ സൈക്കിൾ യാത്ര ബംഗളൂരുവിൽ എത്തിയപ്പോൾ
ബംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും ഐ.ഐ.ടി ഡൽഹി മുൻ പ്രഫസറുമായ ഡോ. കിരൺ സേഥിന്‍റെ കശ്മീർ-കന്യാകുമാരി സൈക്കിൾ യാത്ര ബംഗളൂരുവിൽ. ജനുവരി നാലുവരെ യാത്ര ബംഗളൂരുവിൽ ഉണ്ടാകും.
സൈക്കിൾ ചവിട്ടലിന്‍റെ പ്രാധാന്യം സംബന്ധിച്ച ബോധവത്കരണം, ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുക, ഇതിനായി സന്നദ്ധ പ്രവർത്തകരെ തയാറാക്കൽ, അമിത ചെലവില്ലാതെ ജീവിക്കുകയും ഉയർന്ന ചിന്തയുണ്ടാവുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കായാണ് സൈക്കിൾയാത്ര നടത്തുന്നത്. സ്പൈക് അക്കാദമി സ്ഥാപകനായ ഡോ. കിരൺ സേഥ് കഴിഞ്ഞ ആഗസ്റ്റ് 15ന് ശ്രീനഗറിൽനിന്നാണ് യാത്ര തുടങ്ങിയത്.
ആറുമാസം കഴിഞ്ഞ് 2023 ഫെബ്രുവരി 14ന് കന്യാകുമാരിയിൽ എത്തുകയാണ് ലക്ഷ്യം. ബംഗളൂരുവിൽ വിദ്യാർഥികളുമായും അധ്യാപകരുമായുമുള്ള സംവദിക്കൽ, വിവിധ ക്ലാസുകൾ, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.