ഡോ. അംബേദ്കറിന്റെ ഛായാചിത്രത്തിൽ ചാണകം പുരട്ടിയ നിലയില്‍
Posted On
date_range Updated On
date_range ചാമരാജനഗറിൽ ഡോ. അംബേദ്കർ ഛായാചിത്രത്തിൽ ചാണകം പുരട്ടി
ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹൊങ്കനൂർ ഗ്രാമത്തിൽ ഡോ. ബി.ആർ. അംബേദ്കർ, ഗൗതമ ബുദ്ധൻ, ബസവണ്ണ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത റോഡരികിലെ ഡിസ്േപ്ല ബോർഡിൽ അജ്ഞാതർ ചാണകം പുരട്ടി. ദിവസങ്ങൾക്ക് മുമ്പ് ചാമരാജനഗർ താലൂക്കിലെ മസനപുര ഗ്രാമത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രദേശവാസികളും ദളിത് സമൂഹത്തിലെ അംഗങ്ങളുംപ്രവൃത്തിയെ അപലപിക്കുകയും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് മുത്തുരാജു സ്ഥലം സന്ദര്‍ശിച്ചു. മുൻകരുതൽ നടപടിയായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.