ബഞ്ചാര ലേഔട്ട് തത്ത്വമസി വെൽഫയർ അസോസിയേഷൻ അംഗങ്ങളെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ എൻറോൾ ചെയ്യാനുള്ള നടപടിക്ക് തുടക്കം
കുറിച്ചപ്പോൾ
ബംഗളൂരു: ബഞ്ചാര ലേഔട്ട് തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് നോർക്ക മെംബർഷിപ് വിതരണം ആരംഭിച്ചു. പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കേരള സർക്കാർ രൂപകൽപന ചെയ്ത സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക.
അസോസിയേഷൻ രക്ഷാധികാരി സ്വാമിനാഥ അയ്യർ ഭദ്രദീപം തെളിയിച്ചു. കോർ കമ്മിറ്റി അംഗങ്ങളായ പ്രദീഷ്, ശരത്, രഞ്ജിനി, ഡോ. മഞ്ജുഷദാസ് എന്നിവർ നേതൃത്വം നൽകി. അസോസിയേഷനിലുള്ള മുഴുവൻ കുടുംബാംഗങ്ങളെയും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുമെന്ന് രക്ഷാധികാരി പറഞ്ഞു. വിവരങ്ങൾക്ക്: 96637 88288.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.