ഗിരീഷ്
മംഗളൂരു: ധർമസ്ഥല ശ്രീ ക്ഷേത്ര ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഗഡെ എം.പിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകളിട്ടെന്ന പരാതിയിൽ സാമൂഹിക പ്രവർത്തകൻ ഗിരീഷ് മട്ടന്നവറിനെതിരെ ധർമസ്ഥല പൊലീസ് കേസെടുത്തു. ധർമസ്ഥല സ്വദേശി സുബ്രഹ്മണ്യ പ്രസാദാണ് പരാതിക്കാരൻ.
ഡോ. ഹെഗ്ഗഡെയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചും അദ്ദേഹത്തിന്റെ പ്രശസ്തിയെ വ്രണപ്പെടുത്തിയും മട്ടന്നവർ ഇൻസ്റ്റാഗ്രാമിൽ ഉള്ളടക്കം പോസ്റ്റ് ചെയ്തതായിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 353 (2) പ്രകാരം തെറ്റായ വിവരങ്ങൾ, കിംവദന്തികൾ അല്ലെങ്കിൽ ഭയപ്പെടുത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.