പ്രതീകാത്മക ചിത്രം

സ്വകാര്യ ബസുകളുടെ ദീപാവലിക്കൊള്ള; നിരക്ക് നാലിരട്ടി

ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നവരെ കൊള്ളയടിക്കുന്ന രീതിയിൽ നിരക്ക് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. ബംഗളൂരുവിൽനിന്ന് എല്ലാ ജില്ല കേന്ദ്രങ്ങളിലേക്കും പുറപ്പെടുന്ന രാത്രി ബസുകളുടെ നിരക്ക് മൂന്നു മുതൽ നാലു മടങ്ങ് വരെ വർധിച്ചു. തമ്മൂരിലേക്ക് ഉത്സവത്തിന് പോകുന്നവർക്ക് ബസ് നിരക്ക് ചെലവേറി.

റെഡ് ബസ് ഉൾപ്പെടെ ഏത് ആപ്പിലും ബസ് ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്രക്കാർ ഞെട്ടുകയാണ്.ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് സാധാരണയായി 600 രൂപ മുതൽ 950 രൂപ വരെയാണ്. എന്നാൽ, ഇപ്പോൾ 2500 രൂപ മുതൽ 3500 രൂപ വരെയായി വർധിച്ചു.

Tags:    
News Summary - Deepavali robbery of private buses in banglore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.